ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി എന്തെല്ലാം സഹായം ചെയ്യാനാകുമെന്നത് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കണ്ടെയ്‌നറുകൾ കടലിൽ നിന്നു നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. പരിമിതിക്കുള്ളിൽ നിന്നും ആവശ്യമായ നടപടികൾ സ്വീകരിക്കും.ഷിപ്പിംഗ് കമ്പനിയിൽ നിന്നുള്ള നഷ്ടപരിഹാരവും മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കും. കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടും. സംസ്ഥാനത്തിന് കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇനി കേന്ദ്ര സർക്കാർ വേണം കൂടുതൽ സഹായിക്കാനെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |