ആലപ്പുഴ:പട്ടികജാതി വികസന വകുപ്പ് പ്രീമെട്രിക് ക്ലാസുകളിൽ പഠിക്കുന്ന പട്ടികവിഭാഗം വിദ്യാർത്ഥികൾക്കായി ശ്രീ അയ്യൻകാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ 5,8 ക്ലാസുകളിൽ പഠിക്കുന്നവരിൽ നിന്ന് പ്രത്യേക പരീക്ഷ നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. 4, 7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവർക്ക് അപേക്ഷിക്കാം.
പ്രതിവർഷം 4,500 രൂപ സ്കോളർഷിപ്പ് ലഭിക്കും.കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെ ആയിരിക്കണം. ഇ-ഗ്രാന്റ്സ് 3.0 എന്ന വെബ്ബ്സൈറ്റ് മുഖേനയാണ് അപേക്ഷികേണ്ടത്. അവസാന തീയതി 28. പരീക്ഷആഗസ്റ്റ് 24ന്.ഫോൺ: 0477-2252548.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |