ആലപ്പുഴ: നഗരസഭ പരിധിയിലെ വീടുകളിൽ നിന്നുള്ള ഇ-മാലിന്യ ശേഖരണം ഇന്ന് മുതൽ ആഗസ്റ്റ് മൂന്ന് വരെ ഓരോ വാർഡിലും മുൻകൂട്ടി നിശ്ചയിച്ച കളക്ഷൻ സെന്ററുകളിൽ നടക്കും. ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ, മൈക്രോ വേവ് ഒവൻ, ഗ്രെയ്ന്റർ, ഫാൻ, ലാപ്ടോപ്, മൗസ്, കീബോർഡ്, അയൺ ബോക്സ്, മോട്ടോർ, ടെലഫോൺ തുടങ്ങിയവയുമായി എത്തുന്നവർക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ചിട്ടുള്ള താരിഫിന്റെ അടിസ്ഥാനത്തിൽ തുക നൽകും. പിക്ചർ ട്യൂബ്, സി.എഫ്.എൽ, ട്യൂബുകൾ, ബൾബ്, തുടങ്ങിയവ കിലോക്ക് 55 രൂപയും 18 ശതമാനം ജി.എസ്.ടിയും കൊണ്ടുവരുന്നവർ നൽകണം. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടെലിവിഷൻ, തുടങ്ങിയവ കളക്ഷൻ സെന്ററുകളിൽ എത്തിക്കുവാൻ ബുദ്ധിമുട്ടുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വീടുകളിലെത്തി നേരിട്ട് ശേഖരിക്കും.
രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെയാണ് ഇ മാലിന്യ ശേഖരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |