ആലപ്പുഴ: ജനറൽ ആശുപത്രിയിൽ പി.പി. യൂണിറ്റിന്റെ നേതൃത്വത്തിൽ ഒ.ആർ.എസ് ദിനാചരണം നടത്തി.
ഡി.എം.ഒ ഡോ.ജമുനവർഗീസ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. പി.പി. യൂണിറ്റ് എം.ഒ ഡോ.എം.പ്രവീൺ വിഷയാവതരണം നടത്തി. ഡോ.വേണുഗോപാൽ, ഡോ.അനുപമ, ഡോ. അനിൽ വിൻസന്റ് , ഡോ.ആശ എന്നിവർ സംസാരിച്ചു. ജെ.പി.എച്ച്.എൻ പ്രമീള നന്ദി പറഞ്ഞു.
ശാസ്ത്രീയമായി കൈ കഴുകുന്ന വിധം, ഒ.ആർ.എസ്. ലായനി തയ്യാറാക്കുന്ന വിധം എന്നിവയെ കുറിച്ച് ജെ.പി.എച്ച്.എൻമാരായ ഷൈനി, മേരി സൈമൺ എന്നിവർ വിവരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |