മാന്നാർ: ടി.വി പ്രഭാകരന്റെ രണ്ടാമത് ചരമ വാർഷിക ദിനാചരണം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. വീട്ടുവളപ്പിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ബി.കെ പ്രസാദ് അദ്ധ്യക്ഷനായി. എൽ.സി സെക്രട്ടറി ടി.എസ് ശ്രീകുമാർ, മാന്നാർ ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, മുൻ ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, കെ.പ്രശാന്ത് കുമാർ, സി.പി സുധാകരൻ, വി.ആർ ശിവപ്രസാദ്, പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി, പി.ജി അനന്തകൃഷ്ണൻ, വർഗീസ് മാത്യു, അനിൽകുമാർ, വി.മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |