അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും. പ്രതിഭകളെ ആദരിക്കലും രക്ഷാധികാരി വിശ്വനാഥ വാര്യർ ദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.വി. വിശ്വനാഥപ്പണിക്കർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ള പ്രതിഭകളെ ആദരിച്ചു. ആർ. ബി. ശ്രീകണ്ഠൻ നായർ, വി.കൃഷ്ണകുമാര വാര്യർ, എൻ. അജിത് കുമാർ, ഇ.കെ. ശശികുമാർ , കെ.ജി. ശിവദാസ്, ഹരിഹരൻ ഉണ്ണി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ചന്ദ്രശേഖരൻ പിള്ള റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |