ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി സംസ്ഥാന സർക്കാരിന് നൽകുന്ന നിവേദനത്തിന്റെ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.
ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് സി.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. രാജേഷ്, സി.എ. ജയശ്രീ, ആർ.വി. ഇടവന, എം. കൃഷ്ണപ്രസാദ്, കെ.ബി. യശോധരൻ, വത്സല ബാലകൃഷ്ണൻ, കെ.എൻ. അശോക്‌കുമാർ, എം.പി. ജോയ്, ബാബു ഐസക്, വയലാർ ലത്തീഫ്, എം.ആ.ർ ഷൈൻ കുമാർ, ഗ്രേസി സ്റ്റീഫൻ, പി.കെ. നാരായണൻ, എൻ.എസ്. സുരേഷ്കുമാർ, വി.സി. അനിൽകുമാർ, എം.ആർ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |