അമ്പലപ്പുഴ: മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ പ്രവർത്തനത്തിന് വളഞ്ഞവഴിയിൽ തുടക്കമായി. പുന്നപ്ര വിയാനി പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഓഫീസാണ് വ്യാഴാഴ്ച മുതൽ വളഞ്ഞവഴി പടിഞ്ഞാറ് മത്സ്യഫെഡ് ജില്ലാ ഓഫീസിനു സമീപം പ്രവർത്തനമാരംഭിച്ചത്. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, പഞ്ചായത്തംഗങ്ങളായ അനിത സതീഷ്, ആശ സുരാജ്, മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ്, മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടീവ് പി. ആർ. കുഞ്ഞച്ചൻ, ഫിഷറീസ് ഓഫീസർമാരായ അശോക് കുമാർ,മേരി ചെറിയാൻ, ലക്ഷ്മി മോൾ, ത്രേസ്യാമ്മ തോമസ്, പി. എം. ബിനോയ്, ഡി. ദിലീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |