അമ്പലപ്പുഴ: സർഗ്ഗ കൈരളി കലാ സാഹിത്യ സാംസ്കാരിക സംഘടനയുടെ പത്താമത് വാർഷികവും അവാർഡ് ദാനവും ആലപ്പുഴ .മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടന്ന ചെറുകഥാ മത്സര വിജയികളായ ആൻ്റണി കെ.വി. കൂട്ടാല , കണക്കൂർ ആർ സുരേഷ് കുമാർ ,മോഹൻദാസ് മൂവാങ്കര, ദീപു കാട്ടൂർ എന്നിവർക്ക് പുരസ്ക്കാരീൾ നൽകി. കവി കരുവാറ്റ കെ.എം.പങ്കജാക്ഷൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബി. സുരേഷ് സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ , സി .പ്രദീപ് , സി. ശോഭ , സുരേഷ് വർമ്മ ,ആർ.വി. ഇടവന തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |