കുട്ടനാട് : കൈനകരി പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ് എല്ലാ എൽ.പി സ്ക്കൂളുകളിലും യോഗ പരിശീലനത്തിന് ആരംഭം കുറിച്ചു. ആറ്റുവാത്തല എൽ. പി സ്ക്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ അദ്ധ്യക്ഷയായി. കെ.എ.പ്രമോദ്, സബിത മനു, നോബിൻ പി.ജോൺ, സി.എൽ.ലെജുമോൻ,, ഷാനി പി.ജോർജ് , സീന സ്റ്റീഫൻ, ജെസ്സമ്മ ജോസഫ്, ടി.മനു എന്നിവർ പ്രസംഗിച്ചു. യോഗ ഇൻസ്ട്രക്ടർ ചാക്കോച്ചൻ ജെ.മെതിക്കളം ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |