മാരാരിക്കുളം ചേർത്തല ഉപജില്ല ശാസ്ത്രോസവം പൊള്ളേത്തൈ എച്ച് എസ്, കാട്ടൂർ ഹോളിഫാമിലി എച്ച് എസ് എന്നിവിടങ്ങളിലായി നടന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പി. ജെ. ഇമ്മാനുവൽ അധ്യക്ഷനായി. എ.ഇ.ഒ എൽ ജയലക്ഷ്മി, സിസ്റ്റർ ഡോളി മാനുവൽ, രജിത ബാബു, സി. സതീഷ്, കെ. ഗിരീഷ് കമ്മത്ത്, എസ്. സുജിഷ, ബെന്നിജോൺ, റോഷൻ റോബിൻ, കെ. എസ്. സൈറസ് എന്നിവർ സംസാരിച്ചു.
സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി. പി. സംഗീത ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |