
മാവേലിക്കര : ശാസ്ത്ര നാടകത്തോടെ ഇത്തവണത്തെ ആലപ്പു റവന്യു ജില്ലാ സ്‌കൂൾ ശാസ്‌തോത്സവത്തിന് ഇന്ന് മാവേലിക്കരയിൽ തിരിതെളിയും. രാവിലെ 9ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിലാണ് ശാസ്ത്ര നാടകം. 27, 28 തീയതികളിൽ മാവേലിക്കര സെന്റ് ജോൺസ് എച്ച്.എസ്.എസ് പ്രധാന വേദിയായി ശാസ്ത്രമേള നടക്കും. രണ്ടായിരത്തോളം പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും.
27ന് ഉച്ചയ്ക്ക് 2ന് മറ്റം സെന്റ് ജോൺ എച്ച്.എസ്.എസിൽ എം.എസ്.അരുൺകുമാർ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ അദ്ധ്യക്ഷനാവും. 28 വൈകിട്ട് 4ന് സമാപന സമ്മേളനം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും നഗരസഭ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി അധ്യക്ഷയാവും.
ശാസ്ത്രമേള വേദികൾ
1) മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് : 27,28 തീയതികളിൽ ഐ.ടി മേള
2) മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസ്.എസ് : 27ന് ഹൈസ് സ്‌കൂൾ വിഭാഗം, 28ന് ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേള
3) മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്, ഇൻഫന്റ് ജീസസ് സ്‌കൂൾ : 27ന് ഹൈസ്‌കൂൾ വിഭാഗം, 28ന് ഹയർസെക്കന്ററി വിഭാഗം ഗണിതശാസ്ത്രമേള.
4) മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്, കണ്ണമംഗലം ഗവ.യു.പി.എസ് : 27ന് പ്രവൃത്തി പരിചയമേള.
5) മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്, എ.എം.ഒ എൽ.പി.എസ് : 27, 28 തീയതികളിൽ സാമൂഹ്യശാത്രമേള.
6) മാവേലിക്കര വി.എച്ച്.എസ്.എസ് ഫോർ ബോയിസ് : 27,28 തീയതികളിൽ വി.എച്ച്.എസ്.ഇ ഫെസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |