അരൂർ : കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30ന് അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ മന്ത്രി പി രാജീവ് നിർവഹിക്കും. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ക്രാസ്‌നി ഡിഫെൻസ് ടെക്നോളോജിസ് ലിമിറ്റഡുമായി ചേർന്ന് 2023-ൽ കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് എന്ന പേരിൽ ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. പ്രതിരോധ മേഖലയിൽ വെള്ളത്തിനടിയിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ മേഖലയിൽ കെൽട്രോണിന്റെ സാങ്കേതിക കഴിവുകൾ ഉപയോഗപ്പെടുത്താൻ സംയുക്ത സംരംഭത്തിലൂടെ സാധിക്കും. ദലീമ എം.എൽ.എ അധ്യക്ഷയാകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |