ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര, ശബരിമല സീസണിൽ അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തുനൽകി. സ്പെഷ്യൽ ട്രെയിനുകൾക്ക് ഒന്നുമുതൽ രണ്ട് മിനുട്ട് വരെ സമയക്രമത്തിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് യാത്രക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ചാർലപ്പള്ളി-കൊല്ലം, മച്ചിലിപട്ടണം- കൊല്ലം, നരസാപൂർ- കൊല്ലം, ഹസർ സാഹിബ് നാണ്ഡേഡ് കൊല്ലം, മംഗളൂരു- തിരുവനന്തപുരം നോർത്ത്, നാഗർഗോവിൽഡ- മഡ്ഗാവ് എന്നീ സ്‌പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |