ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 15 മുതൽ അടച്ചു തുടങ്ങും. ഇതിനായി ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ കുട്ടനാട് തഹസിൽദാർ പ്രീത പ്രതാപൻ, മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ.അശോക് കുമാർ, കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആർ.അജയകുമാർ, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |