
എരമല്ലൂർ: എരമല്ലൂർ സൗഹൃദ ട്രസ്റ്റിന്റെ 22-ാമത് വാർഷിക പൊതുയോഗം ചിറയിൽപ്പാടം നികർത്തിൽ (ശ്രീലകം )പൊന്നപ്പന്റെ വസതിയിൽ നടന്നു.
പ്രസിഡന്റ് വി.മണിയപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ് ഷാജി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കേരള ബോഡിഫൈ ഫുട് ആന്റ് പൾസ് തെറാപ്പി ക്യാംപ് കോർഡിനേറ്റർ വയലാർ രാജീവൻ തെറാപ്പിയെക്കുറിച്ച് ക്ലാസ്സെടുത്തു. കലാമത്സരങ്ങളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
വി.എം.ബാലൻ, സി.എൻ.ശ്രീനിവാസൻ, വി.എം.സുതൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |