ആലുവ: നാട്ടുമാവുകളെ സംരക്ഷിക്കുന്നതിനായി സുവിതം ചാരിറ്റബിൾ സൊസൈറ്റി നടപ്പിലാക്കുന്ന 'മാമ്പഴ മധുരം' പദ്ധതിക്ക് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ നട്ടുപരിപാലിച്ച മാവിൻ ചുവട്ടിൽ തുടക്കം. വൃക്ഷവൈദ്യൻ കെ. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. പ്രീത അദ്ധ്യക്ഷയായി. സജീവ് നാണു മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ ധനലക്ഷ്മി ആനന്ദ്, ജിബി ജിനു, ജിം വർഗീസ്, സജീർകുമാർ, ബോബൻ ബി. കിഴക്കേത്തറ, സതീശൻ ചാവക്കാട്, സി.ജി. സൗമ്യ എന്നിവർ സംസാരിച്ചു. അനസൂയ അനബെല്ല (വർക്കല) അതിഥിയായി. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു.
മാമ്പഴക്കാലം തുടങ്ങുന്നതോടെ വിത്തുശേഖരണവും മുളപ്പിക്കിലും പരിപാലനവും വിതരണവും സുവിതം ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്ത് ചെയ്യുമെന്ന് പ്രസിഡന്റ് കെ.പി. പ്രീത പറഞ്ഞു. പങ്കെടുത്തവർക്ക് നാട്ടുമാമ്പഴവും മാവിൻതൈയും വിതരണംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |