SignIn
Kerala Kaumudi Online
Sunday, 22 February 2026 5.50 AM IST

14കാരൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: അമ്മയ്ക്ക് പൊലീസ് നോട്ടീസ്

Increase Font Size Decrease Font Size Print Page

നേമം: പതിനാലുകാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ,​കാർ ഉടമയായ അമ്മയോട് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി പൊലീസ്.കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷം,​പട്ടം കേന്ദ്രിയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തുമാണ് കാറിൽ കറങ്ങാനിറങ്ങി അപകടത്തിൽപ്പെട്ടത്.

പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചാൽ, പുതിയ നിയമപ്രകാരം കാർ ഉടമയ്ക്കെതിരെ കേസെടുക്കും.അതിനാലാണ് വാഹനയുടമയായ കുട്ടിയുടെ അമ്മയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷത്തിൽ കുറയാത്ത ശിക്ഷയുള്ളതിനാൽ നോട്ടീസ് നൽകി വിളിപ്പിക്കണമെന്നാണ് നിയമം.അത് അനുസരിച്ചാണ് നോട്ടീസ് നൽകിയത്.അറസ്റ്റ് സ്റ്റേ ചെയ്ത് സ്റ്റേഷൻ ജാമ്യം നൽകുമെന്ന് കരമന എസ്‌.എച്ച്.ഒ അനൂപ് അറിയിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.