തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'വ്യാപാരോത്സവം - 2026"ന്റെ തൊടുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാം മാസത്തിലെ നറുക്കെടുപ്പ് മുതലക്കോടത്ത് നടന്നു. മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജോവാൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ആർ. രമേഷ്, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.ജെ. ചെറിയാൻ, സെക്രട്ടറിയേറ്റ് അംഗം സി.കെ. നവാസ്, വൈസ് പ്രസിഡന്റുമാരായ സജി കണ്ണമ്പുഴ, അശ്വധി മധു, ട്രഷറർ നൗഷാദ് എന്നിവർ പ്രസംഗിച്ചു. മുതലക്കോടം ഉൾപ്പെടെയുള്ള വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |