
മാവേലിക്കര: കഥകളി ആസ്വാദക സംഘത്തിന്റെയും ചേന്ദമംഗലം കുടുംബാംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.ജി.മോഹൻദാസ് സ്‌മൃതി സന്ധ്യ അദ്ദേഹത്തിന്റെ ഭാര്യ ശ്രീജ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനായി.അനുസ്മരണ സമ്മേളനം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ എസ്.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മനോജ് ചേന്ദമംഗലം, ഏവൂർ സൂര്യ കുമാർ, കൃഷ്ണൻ നമ്പൂതിരി, കുറൂർ വാസുദേവൻ നമ്പൂതിരി, ടി.രാധാകൃഷ്ണപിള്ള, എൻ.ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. നളചരിതം നാലാം ദിവസം കഥകളിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |