
മാരാരിക്കുളം:മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗവും സംയുക്തമായി സംയോജിത ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചെത്തി പള്ളി പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സരള അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് രമ്യ സുനിൽ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനിജി,വി.കെ.കലേഷ്,മിനി ആന്റണി,വാർഡ് മെമ്പർ പ്രേമൻ,
ചെത്തി പള്ളി വികാരി ഫാ:ജോൺ കളത്തിൽ,ഡോ.ആർദ്ര,ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.എസ്.സാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |