
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ലഭ്യമായ പുതിയ മെഷീൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു . "ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ലിമിറ്റഡ് "ന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ജനറൽ ആശുപത്രിക്ക് നൽകിയതാണ് പുതിയ "ഹീമോ ഡയാലിസിസ് " മെഷീൻ. ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ ആർ, ആർ.എം.ഒ ഡോ.സൈൻ, എ .ആർ.എം.ഒമാരായ ഡോ.പ്രിയദർശൻ സി.പി, ഡോ.ധന്യ,
നെഫ്രോളജിസ്റ്റ്, ഡോ.ഷബീർ, കൺസൾട്ടൻഡ് ഫിസിഷ്യൻ ഡോ.അരുൺ, നഴ്സിംഗ് സൂപ്രണ്ട് റസി.പി.ബേബി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |