
അമ്പലപ്പുഴ : പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന സ്കൂൾ ശരാബ്ദി ആഘോഷങ്ങൾ സമാപിച്ചു . സ്ക്കൂൾ മാനേജ്മെന്റും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സമാപന ദീപം തെളിയിച്ചു. ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് .സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സ്മരണികയുടെ പ്രകാശനം ആലപ്പുഴ രൂപത കോർപറേറ്റ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ ആന്റണി കട്ടികാട്, ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ കാർഡോസ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് വിപിൻ ജോസ് വി.വി , മേരീ, ജനറൽ കോർഡിനേറ്റർ വി.കെ.വിശ്വനാഥൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.ജെ .നോബിൾ, സ്കൂൾ ലീഡർ കുമാരി ബി.വി . സാൻട്രാ ,ലീന തെരേസ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
