അരൂർ : അരൂർ -കുമ്പളം ഇരട്ടപ്പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. ഒരു കിലോമീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന ഇരട്ടപ്പാലങ്ങളിൽ കുമ്പളം, അരൂർ പഞ്ചായത്തുകൾ ചേർന്നാണ് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കേണ്ടിയിരുന്നത്. 2017 മുതൽ കുമ്പളം പഞ്ചായത്ത് തങ്ങളുടെ ഭാഗം മുതൽ പാലത്തിന്റെ പകുതി വരെ വിളക്കുകൾ സ്ഥാപിച്ചിരുന്നു. പാലത്തിന്റെ പകുതി മുതൽ അരൂർ വരെയുള്ള ഭാഗം വർഷങ്ങളായി ഇരുട്ടിലായതിനാൽ രാത്രികാല യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഇവിടെയാണ് ഇപ്പോൾ വിളക്ക് സ്ഥാപിക്കുക. ഇതുൾപ്പെടെ അരൂർ പഞ്ചായത്തിലെ 24 വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലുണ്ടായിരുന്ന തകരാറിലായ 4118 വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ടെണ്ടർ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
