SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

തീപിടിത്തം പരിഭ്രാന്തി പടർത്തി

Increase Font Size Decrease Font Size Print Page

കുട്ടനാട്: മിത്രക്കരി ക്ഷേത്രത്തിന് കിഴക്കോട്ട് മാറിയുള്ള വിജനമായ പുരയിടത്തിൽ രണ്ട് പ്രാവശ്യം തീ ആളിപ്പടർന്നത് നാട്ടിൽ പരിഭ്രാന്തി പടർത്തി. ആദ്യ തീപിടുത്തം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയും രണ്ടാമത്തേത് വൈകിട്ട് 6ഓടെയുമായിരുന്നു. ആദ്യത്തേത് തൊഴിലുറപ്പ് തൊഴിലാളികളും മറ്റു നാട്ടുകാരും ചേർന്നു അണച്ചു. വൈകിട്ട് ആളിപ്പടർന്ന തീ ചങ്ങനാശ്ശേരിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് അണച്ചത്. ഉച്ചയ്ക്കുണ്ടായ തീപിടുത്തത്തിൽ കെടാതെ കിടന്ന തീക്കനൽ പിന്നീട് കാറ്റടിച്ചപ്പോൾ ആളിപ്പടരുകയായിരുന്നെന്നാണ് വിവരം. നാശനഷ്ടമൊന്നും ഉണ്ടായില്ല.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY