
കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് മെമ്പർ അമ്പിളി ടി.ജോസ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതും ഓണറേറിയം കൈപ്പറ്റുന്നതും ഹൈക്കോടതി വിലക്കി. കഴിഞ്ഞ
യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് അമ്പിളി ടി.ജോസിന് രണ്ടു വർഷത്തേക്കാണ് പ്രസിഡന്റ് സ്ഥാനം നല്കിയിരുന്നത്. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാൻ തയ്യാറാകാതെ എതിർപക്ഷത്തിനൊപ്പം ചേരുകയും സ്ഥാനത്ത് തുടരുകയും ചെയ്തതോടെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമേ, കൂറ്മാറ്റത്തിന് ഇലക്ഷൻ കമ്മിഷന് പരാതിയും നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ കമ്മിഷൻ ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
ഇതിനെതിരെ അമ്പിളി ഹൈക്കോടതിയിൽ നിന്ന് താത്ക്കാലിക സ്റ്റേ വാങ്ങി. തുടർന്ന് ഇത്തവണ വീണ്ടും മത്സരിച്ച് ജയിച്ച അമ്പിളി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അമ്പിളിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്ന താത്ക്കാലിക സ്റ്റേ ഡിവിഷൻ ബെഞ്ച് തള്ളി.ഈ ഉത്തരവ് മറച്ചു വച്ചാണ് പഞ്ചായത്തംഗമായ അമ്പിളി ടി.ജോസ് സത്യപ്രതിജ്ഞ ചെയ്തതെന്ന് കാട്ടി മറ്റൊരു അംഗമായ തങ്കച്ചൻ വാഴേച്ചിറ ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറായതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ചിന്റെ പുതിയ ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |