ആലപ്പുഴ: ഇന്നലെ പ്രവർത്തനമാരംഭിച്ച കോളേജുകളിൽ കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന് പ്രത്യേക ബോധവത്കരണ പരിപാടിക്ക് ആരോഗ്യ വകുപ്പ് തുടക്കം കുറിച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പാലിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി പ്രത്യേക ലഘുലേഖ പുറത്തിറക്കി.
ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി കോളേജ് പ്രിൻസിപ്പൽ ഡോ. റീത്ത ലത ഡിക്കൊത്തയ്ക്ക് കൈമാറി ലഖുലേഖയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കൊവിഡ് പ്രതിരോധ നിർദേശങ്ങൾ അടങ്ങിയ ബോർഡുകളും കോളേജിൽ സ്ഥാപിച്ചു. ചടങ്ങിൽ ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്.സുജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ ചിത്ര, അരുൺലാൽ, എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ ബിൻസി ജോൺ, ഫെബി പായ്വ, നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |