SignIn
Kerala Kaumudi Online
Thursday, 19 September 2024 7.29 AM IST

പിടിച്ചെടുത്ത ശമ്പളം തിരികെ നൽകണം.

Increase Font Size Decrease Font Size Print Page
salary

ഹരിപ്പാട് : ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ചിലൂടെ പിടിച്ചെടുത്ത ശമ്പളം തിരികെ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും, എംപ്ലോയീസ് യൂണിയനും സംയുക്തമായി നടത്തിയ അവകാശ സംരക്ഷണ കൂട്ടായ്മയിൽ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിലൂടെ പിടിച്ച ശമ്പളം തിരികെ നൽകുകയും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുകയും ചെയ്തിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിഷയത്തിൽ മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെ ന്ന് യൂണിയനുകൾ ആരോപിച്ചു. പായിപ്പാട് മുരളി അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ.ബി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീദേവി രാജൻ, പി.ജി. ശാന്തകുമാർ, അനിൽ ബി.കളത്തിൽ, എസ്.എസ്. ജോളി, ചിങ്ങോലി അശോക് കുമാർ, എൻ. അജിത്ത് കുമാർ, പി. സുനിൽ, എൻ. പരമേശ്വരൻ നമ്പൂതിരി, മോഹനചന്ദ്രൻ നായർ, ആർ. ഹരി, എം. ശ്രീജിത്ത് നമ്പൂതിരി എന്നിവർ സംസാരിച്ചു. എ. അനിൽബാബു സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.