SignIn
Kerala Kaumudi Online
Thursday, 19 September 2024 8.49 AM IST

മഞ്ഞുകാലത്ത് വില്ലനായി വൈറസ് രോഗങ്ങൾ

Increase Font Size Decrease Font Size Print Page
mist

# നേരിടാൻ ആരോഗ്യവകുപ്പ്

ആലപ്പുഴ: കൊവിഡിനൊപ്പം മഞ്ഞുകാലവും വന്നെത്തിയതോടെ വൈറസ് രോഗങ്ങൾ വ്യാപിക്കുമോയെന്ന ആശങ്കയിൽ ആരോഗ്യ വകുപ്പ്. ഒമിക്രോൺ വ്യാപനമുണ്ടാകുമോയെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. വരും മാസങ്ങൾ നിർണായകമെന്നാണ് വിലയിരുത്തൽ.

തണുപ്പ് കൂടുതലുള്ള സൗത്ത് ആഫ്രിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് അതിശൈത്യമുള്ള സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ രോഗം സ്ഥിരീകരിച്ചതാണ് ആശങ്കപരത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കൂടുതൽ പേർ രോഗബാധിതരാവുകയും കൂടുതൽ ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്.

കൊവിഡ് വൈറസിന് ഏറ്റവും അനുകൂല സാഹചര്യം തണുപ്പ് കാലാവസ്ഥയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് പൊതുവേ തണുപ്പ് കുറവാണെങ്കിലും നവംബർ മുതൽ ഫെബ്രുവരി വരെ മഞ്ഞുകാലമാണ്. ഈ കാലത്താണ് വൈറൽ രോഗങ്ങൾ കൂടുതലാകുന്നതെന്ന് മുൻ വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നു.

കൊവിഡ് വൈറസ് ബാധിതരുടെ കാര്യത്തിൽ ഇക്കാലയളവിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. ചെറിയ ചുമ പോലും നിസാരമായി കാണരുത്. തണുപ്പ് കാലത്ത് ഇടുങ്ങിയ മുറിയിൽ മാസ്ക് ധാരിക്കാതെ കൂടുതൽ പേർ കഴിയുന്നതും രോഗവ്യാപനത്തിന് ഇടയാക്കും. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


വീണ്ടും കൊവിഡ് കീഴടക്കും

1. മഞ്ഞുകാലത്ത് രണ്ടാമതും കൊവിഡ് ബാധയേൽക്കാൻ സാദ്ധ്യത

2. രോഗം വന്നവരിൽ ഏഴുമാസത്തേക്ക് പ്രതിരോധ ശേഷിയിൽ വ്യത്യാസമുണ്ടാകും

3. ആസ്‌തമ, ശ്വാസകോശം ​- കരൾ - വൃക്ക രോഗങ്ങളും പ്രമേഹവും ഉള്ളവർ ജാഗ്രത കാട്ടണം

4. 65 വയസ് കഴിഞ്ഞവരും പത്ത് വയസിൽ താഴെയുള്ളവരും ഗർഭിണികളും വീടുകളിൽ കഴിയണം

5. നിലവിലുള്ള പ്രതിരോധ മാർഗങ്ങൾ പൂർണമായും പാലിക്കണം

ആഘോഷങ്ങളിൽ അകലം മറക്കരുത്

സംസ്ഥാനത്ത് മഞ്ഞുകാലം ഉത്സവകാലം കൂടിയാണ്. മണ്ഡല ​- മകരവിളക്ക്, ക്രിസ്മസ്, പുതുവത്സരാഘോഷം, ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ എന്നിവ മഞ്ഞുകാലത്താണ് നടക്കുന്നത്. ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സന്ദർശനം നടത്താവൂ.

""

മഞ്ഞുകാലത്താണ് വൈറസ് രോഗങ്ങൾ ശക്തിപ്രാപിക്കുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഇത്തവണ വൈറൽ പനിക്ക് പുറമേ കൊവിഡും ഒമിക്രോണും ഭീഷണി ഉയർത്തുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് പ്രതിരോധശേഷി ഉറപ്പാക്കണം.

ഡോ. സൈറു ഫിലിപ്പ്,

വൈസ് പ്രിൻസിപ്പൽ

മെഡിക്കൽ കോളേജ്, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.