ആലപ്പുഴ: കാകൻ മനുവിനെ അക്രമിച്ച് കൊലപ്പെടുത്തി കടപ്പുറത്ത് കുഴിച്ചുമൂടിയ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ പരാതിയിൽ വിധി 14ലേക്ക് മാറ്റി. നാലാം പ്രതി പത്രോസ് ജോൺ (അതാപ്പൻ) സാക്ഷിയെ ആക്രമിക്കുകയും 12-ാം പ്രതി തോമസുകുട്ടി (മൈബു) ജാമ്യവ്യവസ്ഥ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതും 13-ാം പ്രതി ശ്രീജിത്ത് (കുറുക്കൻ) വെട്ടുകേസിൽ പ്രതിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ജില്ലാ അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എ. ഇജാസ് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്. വാദം പൂത്തിയായ കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച കേസിന്റെ എഫ്.ഐ.ആർ കോടതിയിൽ ഹാജരാക്കൻ പൊലീസിന് നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ വി. ദീപക് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |