ആലപ്പുഴ: ജില്ലാ പൊലീസിന്റെ പ്രഥമ ഇന്റർ സബ് ഡിവിഷൻ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് പുന്നപ്ര ഫോറസ് അരീന സിന്തറ്റിക് ടർഫിൽ നടന്നു. ജില്ലാ പൊലീസ് മേധാവി ജി. ജയ് ദേവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊലീസ് കായികമേളയുടെ മുന്നോടിയായിട്ടാണ് ജില്ലാതല മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ അഞ്ച് സബ്ഡിവിഷൻ, ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. ഫൈനലിൽ അമ്പലപ്പുഴ സബ്ഡിവിഷൻ ടീമിനെ 1- 4ന് പരാജയപ്പെടുത്തി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ടീം വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |