പൂച്ചാക്കൽ: വർഷങ്ങളായി പണി നിർത്തി വച്ചിരിക്കുന്ന മാക്കേകടവ് - നേരേകടവ് പാലംപണി പൂർത്തിയാക്കുക, തൈക്കാട്ടുശേരിയിലുള്ള എസ്.ബി.ഐ ശാഖ തുറവൂരിലേക്ക് മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ സി.പി.ഐ തൈക്കാട്ടുശേരി ലോക്കൽ സമ്മേളനം ഉന്നയിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ. വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ എസ് രാജേഷ് രക്തസാക്ഷി പ്രമേയവും ബി. ഷിബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ എസ് രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എം.കെ ഉത്തമൻ,ഡി. സുരേഷ് ബാബു, കെ.കെ പ്രഭാകരൻ, സി.ചെല്ലപ്പൻ,കെ.ജെ സജീവ്, ഡി. അനിൽ, റ്റി.ആനന്ദൻ, ഇ.എം സന്തോഷ് കുമാർ, എം .ആർ സുധീശൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ.ജെ സജീവിനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |