ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ 4340-ാം നമ്പർ ടൗൺ ശാഖ ഗുരുക്ഷേത്ര വാർഷികത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് ശബരീകൃഷ്ണൻ ശാന്തിയെ യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ പൂർണ കുംഭം നൽകി സ്വീകരിച്ചു. ശാഖാ പ്രസിഡന്റ് സി. എ. ജയപ്രകാശ്, സെക്രട്ടറി സജു പി. എം,കമ്മിറ്റി അംഗങ്ങളായ പ്രദീപ്കുമാർ, സുജിത്, രാജീവ്കുമാർ, രതീഷ് കുമാർ, മധു, ശശി, വനിതാസംഘം സെക്രട്ടറി ലേഖ സുഭാഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |