അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വാട്ടർ ടാങ്ക് നിർമ്മാണത്തിന് തുടക്കമായി. ജലജീവൻ മിഷനുമായി ചേർന്ന് 3.09 ലക്ഷം രൂപ ചെലവഴിച്ച് പതിനേഴാം വാർഡിലെ മാധവ മുക്കിന് തെക്ക് 22.5 ലക്ഷം രൂപ മുതൽ മുടക്കിൽ പഞ്ചായത്ത് സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങിയ 15 സെന്റ് സ്ഥലത്താണ് ടാങ്ക് സ്ഥാപിക്കുക. എച്ച് .സലാം എം. എൽ .എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നാട്ടുകാരുടെ നിർലോഭമായ സഹകരണം ആവശ്യമാണന്ന് എം. എൽ. എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |