അമ്പലപ്പുഴ: ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ അർദ്ധ വാർഷിക സമ്മേളനം 'മിഡ് പൾമോകോൺ 2022' 15 ന് ആലപ്പുഴ സ്റ്റെർലിംഗ് ലേക്ക് പാലസ് റിസോർട്ടിൽ നടക്കും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഡോ.ബി. ജയപ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അക്കാദമി ദേശീയ പ്രസിഡൻ്റ് ഡോ. പി.എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം മുൻ മേധാവികളെ ആദരിക്കും.വിവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ചർച്ച നയിക്കുന്നതിനു പുറമേ ഡോ. നിഖിൽ സാരംഗ്ധർ (മുംബൈ), ഡോ. അൽപ ദലാൽ മ്രുംബയ്) എന്നീ വിദഗ് ദ്ധരും ക്ലാസുകൾ നയിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം ഡോക്ടർമാർ പങ്കെടുക്കും. മെഡിക്കൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വിവിധ രോഗ പഠനങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണ ഫലങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പോസ്റ്റർ പ്രദർശനം സമ്മേളനത്തിന്റെ പ്രത്യേകതയാണെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.പി.വേണുഗോപാൽ, സെക്രട്ടറി ഡോ.കെ.വേണുഗോപാൽ, ശാസ്ത്ര സമിതി ചെയർമാൻ ഡോ.എം. സായിലാൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |