SignIn
Kerala Kaumudi Online
Thursday, 26 September 2024 1.51 AM IST

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തുടങ്ങി

Increase Font Size Decrease Font Size Print Page
photo

ചേർത്തല: കെ.പി.എം.എസ് സംസ്ഥാന സമ്മേളനം ചേർത്തലയിൽ തുടങ്ങി. സമ്മേളനത്തിന് മുന്നോടിയായി താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ എയ്ഡഡ്, സ്വകാര്യ, താത്കാലിക നിയമനങ്ങളിലെ പട്ടികജാതി സംവരണം എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്തു. എ.പി.പി.എസ് ജനറൽ കൺവീനർ എ.ശശിധരൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.രാജപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ്, ജനറൽ കൺവീനർ രമേശ്മണി, ബി.ജെപി സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാർ, സി.ഒ.രാജപ്പൻ, പി.കെ.ബിജു എന്നിവർ പങ്കെടുത്തു.
ഇന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനവും സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മന്ത്റി കെ.രാധാകൃഷ്ണൻ നിർവഹിക്കും. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി പി.എം.വിനോദ് റിപ്പോർട്ട് അവതരിപ്പിക്കും. ഹൈബി ഈഡൻ എം.പി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.