അമ്പലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദയുടെ നേതൃത്വത്തിൽ പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ്ഗാ - മഹാവിഷ്ണു ക്ഷേത്രത്തിൽ 17ന് ആരംഭിച്ച ശ്രീ നാരായണ ദിവ്യപ്രബോധനവും, ധ്യാനവും ഇന്ന് സമാപിക്കും.രാവിലെ 6 മുതൽ ഗുരുദേവ കൃതികളുടെ പാരായണം, 8 ന് ശാന്തി ഹവനം, 10 ന് ദിവ്യജ്യോതി ദർശനം, ദിവ്യപ്രബോധനം, ധ്യാനം, ജപം സമൂഹപ്രാർത്ഥന . 11-30ന് മഹാ സർവ്വൈശ്വര്യപൂജ, 1 ന് ഗുരുപൂജ അന്നദാനം, 2 മുതൽ ദിവ്യപ്രബോധനം, ധ്യാനം, ജപം സമൂഹപ്രാർത്ഥന തുടർച്ച. 4 ന് യജ്ഞാവലോകനം ,4 - 30 ന് ദിവ്യപ്രബോധന ആത്മസായൂജ്യ പ്രതിജ്ഞ, സമൂഹപ്രാർത്ഥന, മഹാഗുരുപൂജ, മംഗളാരതി, യജ്ഞ പ്രസാദ വിതരണം, ദക്ഷിണ സമർപ്പണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |