അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുലിമുട്ട് നിർമ്മാണം ആരംഭിക്കാത്തത് എം.എൽ.എയുടെ രാഷ്ട്രീയ വിവേചനമാണെന്ന് ആരോപിച്ചും ഇതിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു ബി.ജെ.പി യുടെ നേതൃത്വത്തിൽ ജനകീയ സമിതി കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെൻ്റ് ആലപ്പുഴ ഓഫീസ് ഉപരോധിച്ചു. ജൂൺ ഒന്നിന് പണി തുടങ്ങാമെന്ന് രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.ബാബുരാജ്, സന്ധ്യ സുരേഷ്, സുമിത ഷിജിമോൻ, പി.രാജേഷ്, ആദർശ് മുരളി, ലതിൻ കളപ്പുരക്കൽ, എസ്.ശ്യാം,അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |