ആലപ്പുഴ : മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ തടങ്കലിൽ വച്ച സംഘത്തിലെ ഒരാളെ കൂടി മണ്ണഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിൽ പഴകുളം മേലേതിൽ ഹൗസ് പരുവയ്യത്ത് മുഹമ്മദ് ഷാനെയാണ് (പച്ച) സി.ഐ പി.കെ.മോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്.
കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ 14നാണ് മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാർഡിൽ ആര്യാട് നോർത്ത് കോളനിയിൽ ശ്യാംകുമാറിനെ (21) തട്ടിക്കൊണ്ടുപോയത്. സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ അന്വേഷണത്തിൽ ശ്യാംകുമാറിനെ ലോഡ്ജിൽ തടങ്കിലാക്കിയതായി കണ്ടെത്തി. തുടർന്ന് സംഘത്തിലെ 2 പ്രധാന പ്രതികളെ ലോഡ്ജിൽ നിന്നും പിടികൂടുകയും ശ്യാംകുമാറിനെ മോചിതനാക്കുകയും ചെയ്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട അടൂർ ഭാഗത്ത് നിന്ന് മുഹമ്മദ് ഷാനെ പിടികൂടുകയായിരുന്നു. പ്രിൻസിപ്പൽ എസ്.ഐ കെ.ആർ.ബിജു, എസ്.ഐ.വിനോദ്, സി.പി.ഒമാരായ മോനേഷ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |