ആലപ്പുഴ: ആർട്ടിസാൻസ് സ്കിൽഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം പുന്നപ്ര വയലാർ സ്മാരക ഹാളിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ആർ.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ടി.പൊന്നപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം സൗത്ത് ഏരിയ സെക്രട്ടറി വി.എൻ.വിജയകുമാർ, നോർത്ത് ഏരിയ സെക്രട്ടറി വി.ടി.രാജേഷ്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.പി.പവനൻ, മോട്ടോർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എം.എം.ഷെരീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ.ഫ്രാൻസിസ് (പ്രസിഡന്റ്), എം.ഗിരീശൻ, സി.എസ്.ഷാജി (വൈസ് പ്രസിഡന്റ്), ടി.പൊന്നപ്പൻ(ജനറൽ സെക്രട്ടറി), എസ്.അശോകൻ, ടി.കെ.ഫെലിക്സ് (ജോയിന്റ് സെക്രട്ടറി), സി.എസ്.പ്രകാശൻ (ഖജാൻജി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |