ചേർത്തല: ചെറുവാരണം ശ്രീ കേശവഗുരു സ്മാരക ഗ്രന്ഥശാലയിൽ വായനാ പക്ഷാചരണം ഇന്ന് രാവിലെ 9.30 ന് മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നാടക പ്രതിഭകളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ,ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, രവി പാലത്തിങ്കൽ, മാലൂർ ശ്രീധരൻ,വിദ്വാൻ കെ.രാമകൃഷ്ണൻ,കെ.പി.നന്ദകുമാർ,ജസ്റ്റിൻ ജോസഫ്,കെ.വി.രതീഷ്,എം പി ഓമന,എ.ഡി.അപ്പുക്കുട്ടൻ എന്നിവർ പങ്കെടുക്കും. ടി.തിലകരാജ് സ്വാഗതം പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |