ആലപ്പുഴ : കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.കെ.പൊറ്റക്കാടിന്റെ നാല്പതാം ചരമ വാർഷികാചരണം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണവും കെ.എഫ്.ജോർജ്, ടി.ബി.സെലുരാജ്, സുമിത്ര പൊറ്റക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തും. ലേഖന മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും കവിയരങ്ങും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് കൺവീനർ അഡ്വ.പ്രദീപ് കൂട്ടാല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |