തുറവൂർ : കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പൊന്നാംവെളി ടൗണിൽ തുറന്നു . ദെലീമ ജോജോ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറൽ കൺവീനർ എൻ.പി.ഷിബു, സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി. കെ. സാബു , വി.കെ. സൂരജ് തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 3, 4 തീയതികളിൽ പൊന്നാം വെളിയിലാണ് ജില്ലാ സമ്മേളനം. 3 ന് പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം എം. വിജയകുമാറും 4 ന് പൊന്നാംവെളി ടൗണിൽ പൊതുസമ്മേളനം എം. എം. മണിയും ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |