ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷൻ ജെൻഡർ ക്ലബ് അറ്റ് സ്കൂളിന്റെ ഭാഗമായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു . ആലപ്പുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിൽ ജി.എച്ച്.എസ്.എസ് കലവൂർ, എ.ബി.വി.എച്ച്.എസ്.എസ് മുഹമ്മ, ജി.വി.എച്ച്.എസ്.എസ് മുളക്കുഴ, ജി.എച്ച്.എസ്.എസ് വലിയഴീക്കൽ, ജി.എച്ച്.എസ്.എസ് മണ്ണഞ്ചേരി, എം.കെ.എം.എച്ച്.എസ്.എസ് പല്ലന, ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം, സി.കെ.എച്ച്.എസ്.എസ് ചേപ്പാട്, ലുഥറൻ എച്ച്.എസ്.എസ് കോമളപുരം, സി.എം.എസ്.എച്ച്.എസ് കറ്റാനം എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. കലവൂർ ഗവ എച്ച്.എസ്.എസിലെ അഭിമന്യു, അതുൽ കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനവും ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം വിദ്യാർത്ഥികളായ ഗൗരി ദേവിയും ഹരികീർത്തനയും രണ്ടാം സ്ഥാനവും ലുഥറൻ എച്ച.എസ്.എസിലെ ഗംഗമോൾ, അക്ഷയ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വിജയികൾക്ക് സമ്മാനം നൽകി. ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ സുനിത മിഥുൻ, സ്നേഹിതാ ഉദ്യോഗസ്ഥരായ ചരണ്യ, അനീറ്റ കണ്ണൻ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |