SignIn
Kerala Kaumudi Online
Wednesday, 25 September 2024 12.12 PM IST

ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെ അഗ്നിബാധ, നാല്പേർക്ക് പൊള്ളലേറ്റു

Increase Font Size Decrease Font Size Print Page
s

അമ്പലപ്പുഴ: വീട്ടിൽ പുതിയ പാചക വാതക സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ലീക്കായി തീ പടർന്ന് നാലു പേർക്ക് പൊള്ളലേറ്റു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വാർഡ് 7 ൽ കരുമാടിക്കുട്ടൻ ജംഗ്ഷനു സമീപം അജേഷ് ഭവനിൽ ആന്റണിയുടെ വീട്ടിലെ വാടകക്കാരായ സുനിൽകുമാറിന്റെ അടുക്കളയിൽ നടന്ന അപകടത്തിൽ അമ്പലപ്പുഴ ലത ഗ്യാസ് ഏജൻസി ടെക്നീഷ്യൻ ആന്റണി, സുനിൽ കുമാർ (50), ഭാര്യ സീന (45), മകൾ അനുഷ (8) എന്നിവർക്കാണ് പൊള്ളലേറ്റത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നാലു പേരെയും ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീക്ക് ചെയ്ത ഗ്യാസ് സിലിണ്ടർ ഫയർഫോഴ്സ് വീടിനു പുറത്തേക്ക് നീക്കി സുരക്ഷിതമാക്കി. തകഴി ഫയർഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ എസ്.സുരേഷ്, ഗ്രേഡ് എ.എസ്.ടി.ഒ എം.കെ. രാജേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം. സുമേഷ്, ശ്രീദാസ്, എസ്. ബൈജു, ഹോം ഗാർഡ് വിശ്വനാഥൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.