പൂച്ചാക്കൽ: തുറവൂർ ഉപജില്ല കലോത്സവം നാളെ മുതൽ 19 വരെ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലും എസ്.എൻ.ഡി.എസ് വൈ യു.പി സ്കൂളിലുമായി നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി അദ്ധ്യക്ഷയാകും. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. എട്ടു വേദികളിലായി 3130 വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. 19ന് നടക്കുന്ന സമാപന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് സ്മിത ദേവാനന്ദൻ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |