അമ്പലപ്പുഴ : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി അമ്പലപ്പുഴ അയപ്പഭക്തസംഘം നടത്തുന്ന ആഴി പൂജകളളിൽ ഏറ്റവും പ്രധാനമായ പൂജ നാളെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും. രാവിലെ പടുക്ക വക്കലോടെ ചടങ്ങുകൾക്ക് തുടക്കമാകും. നാളികേരത്തിൽ കളഭം കൊണ്ട് അയ്യപ്പന്റെ മുഖച്ചാർത്തുണ്ടാക്കി പീഠത്തിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ് പടുക്ക വക്കൽ. വൈകിട്ട് ക്ഷേത്രത്തിലെ അത്താഴ ശീവേലിക്കു ശേഷം ശ്രീകോവിലിൽ നിന്ന് മേൽശാന്തി പകർന്നു നൽകുന്ന ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഴി സ്ഥലത്തേക്ക് എഴുന്നള്ളിച്ച് ആഴി കൂട്ടും. സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |