ആലപ്പുഴ: അംഗ പരിമിതനായ വ്യക്തിക്ക് തന്റെ മുച്ചക്ര വാഹനം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനായി വഴിയുടെ വീതി കൂട്ടാൻ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച് മാനുഷിക പരിഗണന നൽകി പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മുഹമ്മ സ്വദേശി കെ.പ്രദീപിന്റെ പരാതിയിലാണ് നടപടി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിലാണ് പരാതിക്കാരൻ താമസിക്കുന്നത്. പരാതിക്കാരന്റെ വീട്ടിലേക്ക് ഒരു മീറ്റർ വീതിയുള്ള വഴിയാണുള്ളത്. ജീർണാവസ്ഥയിലുള്ള വീടിന്റെ പുനരുദ്ധാരണത്തിന് സാധന സാമഗ്രികൾ എത്തിക്കാൻ ഈ വഴിയിലൂടെ കഴിയുന്നില്ലെന്നും ജന്മനാ അംഗ പരിമിതനായ പരാതിക്കാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |