SignIn
Kerala Kaumudi Online
Saturday, 21 September 2024 5.25 AM IST

ദാരിദ്റ്യത്തിനു മേൽ 'ഒരുപിടി നൻമ' പകരാൻ വിദ്യാർത്ഥികൾ

Increase Font Size Decrease Font Size Print Page
photo
കളക്ടർ വി.ആർ.കൃഷ്ണതേജ മുൻകൈയെടുത്ത് നടപ്പാക്കുന്ന 'ചിൽഡ്രൻസ് ഫോർ ആലപ്പി ഒരുപിടി നന്മ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേർത്തല തെക്ക് ജി.എച്ച്.എസ്.എസിൽ മന്ത്റി പി.പ്രസാദ് നിർവഹിക്കുന്നു

ചേർത്തല: ജില്ലയിലെ അതിദരിദ്റ വിഭാഗക്കാർക്ക് കരുതലേകാൻ കളക്ടർ വി.ആർ.കൃഷ്ണതേജ മുൻകൈയെടുത്ത് നടപ്പാക്കുന്ന 'ചിൽഡ്രൻസ് ഫോർ ആലപ്പി ഒരുപിടി നന്മ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേർത്തല തെക്ക് ജി.എച്ച്.എസ്.എസിൽ മന്ത്റി പി.പ്രസാദ് നിർവഹിച്ചു. ദാരിദ്റ്യം ഇല്ലാതാക്കാൻ കുട്ടികൾ മുൻകൈയെടുക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് മന്ത്റി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി.
ജില്ലയിൽ സ്‌കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ഒരു പിടി നന്മ പദ്ധതി. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച സ്‌കൂളുകളിൽ 'കമ്മ്യൂണി​റ്റി സർവീസ് ഡേ' ആചരിച്ച് കുട്ടികളിൽ നിന്നു നിത്യോപയോഗ സാധന സാമഗ്രികൾ ശേഖരിക്കും. ഇവ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കും.

ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ പദ്ധതിയുടെ ഭാഗമാകും. ചടങ്ങിൽ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.സുജാത, ദാരിദ്റ്യ ലഘൂകരണ വിഭാഗം ജോയിന്റ് ഡയറക്ടർ വി.പ്രദീപ്കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം രജനി ദാസപ്പൻ, ചേർത്തല ഡി.ഇ.ഒ സി.എസ്. ശ്രീകല, എ.ഇ.ഒ. സി.കെ. ശൈലജ, സ്‌കൂൾ പ്രിൻസിപ്പൽ ബി.എസ്. ജിജ ബായി, പ്രധാന അദ്ധ്യാപിക എസ്. മീര, പി.ടി.എ പ്രസിഡന്റ് ഡി. പ്രകാശൻ, മ​തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ ജില്ലയിൽ 3613 കുടുംബങ്ങളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.