കൊച്ചി: സേവന സന്നദ്ധരായ യുവതീയുവാക്കൾക്ക് അവസരങ്ങളൊരുക്കി ആപതാ മിത്രം പദ്ധതിയുമായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ്. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് തദ്ദേശീയമായി സേവനം ലഭ്യമാക്കുന്നതിന് ഫയർഫോഴ്സിനെ സഹായിക്കുക, അപകടസാദ്ധ്യത മുൻകൂട്ടി നിലയത്തിൽ അറിയിക്കുക മുതലായ ലക്ഷ്യങ്ങളോടെയാണ് വാളണ്ടിയർമാർക്ക് പരിശീലനം നൽകുന്നത്.
പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്ത ഫയർഫോഴ്സ് ഓഫീസിൽ ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവയുമായി ഫെബ്രുവരി 10 വൈകിട്ട് അഞ്ചിന് മുൻപായി നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് : 9497920115, 9497920125.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |